
റിയാദ്: സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റും മറ്റു വകുപ്പുകളുമായി ബന്ധപ്പെടുത്തുന്ന കംപ്യൂട്ടര്‍ ശൃംഖലയും തകരാറിലായതിനാൽ യഥാസമയം തൊഴില്‍ പെര്‍മിറ്റ് പുതുക്കാൻ സാധിക്കാത്തവരിൽ നിന്നും ഈടാക്കുന്ന പിഴ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച സർക്കുലർ ഇറക്കിയിട്ടുണ്ട്.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് (ഇഖാമ) പുതുക്കാൻ സാധിക്കാതെ വന്ന സാഹചര്യമാണുള്ളതെന്നതിനാൽ നിയമ ലംഘനത്തിന്റെ പേരിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സൗദി ചേംബര്‍ ഓഫ് കൊമേഴ്സ് തൊഴില്‍ മന്ത്രാലയത്തിനു കത്തെഴുതിയിരുന്നു.
സൈബർ ആക്രമണത്തെ തുടര്‍ന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റും മറ്റു വകുപ്പുകളുമായി ബന്ധപ്പെടുത്തുന്ന കംപ്യൂട്ടര്‍ ശൃംഖലയും തകരാറിലായിരിക്കുകയാണ്. മറ്റു ചില സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കു നേരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. മൂന്നാഴ്ചയായി വെബ്സൈറ്റ് തകരാറിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.