നാളെ ദേശീയദിനവും ഞായറാഴ്ച വിമോചനദിനവും ആഘോഷിക്കുകയാണ് കുവൈത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും ഇന്നലെ ആഘോഷത്തിരക്കിലായി. ദേശീയപതാക വീശിയും പതാകയുടെ വര്‍ണങ്ങളിലുള്ള വസ്ത്രമണിഞ്ഞുമൊക്കെയാണു പലരും ഓഫിസുകളില്‍ എത്തിയത്.
കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനാഘോഷങ്ങളുമായി കുവൈത്ത് ഇനി രണ്ടു ദിവസം ആഘോഷങ്ങളിലേക്ക്. നാളെ ദേശീയദിനവും ഞായറാഴ്ച വിമോചനദിനവും ആഘോഷിക്കുകയാണ് കുവൈത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും ഇന്നലെ ആഘോഷത്തിരക്കിലായി. ദേശീയപതാക വീശിയും പതാകയുടെ വര്‍ണങ്ങളിലുള്ള വസ്ത്രമണിഞ്ഞുമൊക്കെയാണു പലരും ഓഫിസുകളില്‍ എത്തിയത്. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളിലും ആഘോഷപരിപാടികള്‍ തുടരുകയാണ്.
പ്രവാസി സംഘടനകളും ദേശീയവിമോചന ദിനാഘോഷത്തിന്റെ അവധിദിവസങ്ങളില്‍ വ്യത്യസ്ത പരിപാടികളുമായി രംഗത്തുണ്ട്. അതേസമയം ദേശീയ, വിമോചന ദിനാഘോഷങ്ങളോടനുബന്ധിച്ച് ഞായറാഴ്ച ഇന്ത്യന്‍ എംബസി അവധിയായിരിക്കും. എന്നാല്‍ അടിയന്തര കോണ്‍സുലര്‍ സേവനം അവധി ദിവങ്ങളിലും ലഭ്യമാകുമെന്നും എംബസി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.