Currency

വന്‍കിട കമ്പനികള്‍ക്ക് 5% നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Saturday, February 25, 2017 11:50 am

മനാമ: ബഹ്‌റൈനില്‍ വന്‍കിട കമ്പനികള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നു പാര്‍ലമെന്റില്‍ നിര്‍ദേശം. അഞ്ചുലക്ഷം ദിനാറോ അതിനു മുകളിലോ വാര്‍ഷികലാഭമുള്ള കമ്പനികള്‍ക്കാണ് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നിര്‍ദേശം. ഹമദ് അല്‍ ദോസരി എംപിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

വാണിജ്യ, ഇസ്‌ലാമിക, രാജ്യാന്തര ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങി സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്കു നികുതി ബാധകമാകും. അതേസമയം ബഹ്‌റൈനില്‍ അഞ്ചു ലക്ഷം ദിനാറിനുമേല്‍ ലാഭമുള്ള കമ്പനികളാണ് 40% എന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. 10 ലക്ഷം റിയാലിനു മുകളില്‍ ലാഭമുള്ള കമ്പനികള്‍ക്കു സൗദിയില്‍ 20% വാര്‍ഷികനികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തോടെ നികുതിയിനത്തില്‍ പ്രതിവര്‍ഷം 25 ദശലക്ഷം ദിനാര്‍ അധികവരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x