Currency

‘വണ്‍പോയന്റ് ചെക്കിങ്’ സമ്പ്രദായം വരുന്നു

സ്വന്തം ലേഖകന്‍Saturday, February 25, 2017 1:08 pm

മനാമ: ‘വണ്‍പോയന്റ് ചെക്കിങ്’സമ്പ്രദായം ഉടന്‍ വരുന്നു. ബഹ്റൈന്‍-സൗദി രാഷ്ട്രങ്ങള്‍ക്കിടയിലെ കിങ് ഫഹദ് കോസ് വേയിലാണ് ‘വണ്‍പോയന്റ് ചെക്കിങ്’ സമ്പ്രദായംവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസം ആദ്യവാരം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നിലവില്‍ വരും.

കസ്റ്റംസ് പരിശോധനക്കുള്ള മെച്ചപ്പെട്ട സംവിധാനമായാണ് പുതിയ തീരുമാനത്തെ വിലയിരുത്തുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ നിലവില്‍ വിവിധ ഘട്ടങ്ങളായി നടക്കുന്ന കസ്റ്റംസ് പരിശോധന റ്റഘട്ടമായി ചുരുക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോസ് വേയിലെ ഒരു ലൈനിലാണ് ആദ്യം ഇതു നടപ്പാക്കുക. വിജയകരമായാല്‍ മറ്റു ലൈനുകളിലേക്കും വ്യാപിപ്പിക്കും മൂന്ന് മാസമായിരിക്കും ആദ്യ ഘട്ട പരീക്ഷണം നടപ്പാക്കുകയെന്നും കോസ് വെ അധികൃതര്‍ അറിയിച്ചു. 1986 ല്‍ യാത്രയ്ക്കായി തുറന്നു കൊടുത്ത ഈ കോസ് വേ ഉള്‍പ്പെടുന്ന കടല്‍ പാലത്തിന് 25 കിലോമീറ്ററിലധികം നീളമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x