Currency

കുവൈറ്റ് ഇന്ന് ദേശീയദിനം ആഘോഷിക്കുന്നു; ആശംസകളുമായി ഇന്ത്യൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സ്വന്തം ലേഖകൻSunday, February 26, 2017 8:07 am

ദേശീയ ദിനമാഘോഷിക്കുന്ന കുവൈറ്റ് ജനതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ന് ദേശീയദിനം ആഘോഷിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ പുതുക്കി നാടെങ്ങും വർണാഭമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. ദേശീയ ദിനമാഘോഷിക്കുന്ന കുവൈറ്റ് ജനതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു.

റാസ് സാൽമിയ മുതൽ ശർഖ് വരെയുള്ള ഗൾഫ് സ്ട്രീറ്റ് , ഫഹാഹീൽ അൽ കൂത്ത് മാൾ , ഷെയ്ഖ് ജാബിർ പൈതൃക ഗ്രാമം എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികളേറെയും നടക്കുന്നത്.

ദേശീയ ദിനത്തിൽ അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ്, കിരീടവാകാശി ശൈഖ് നവാഫ്‌ അഹമദ് അൽ സബാ മുഴുവൻ രാജ്യനിവാസികൾക്കും ആശംസകൾ നേർന്നു.

എല്ലാ കുവൈറ്റി പൗരന്മാർക്കും ദേശീയദിനാശംസകൾ നേരുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയും അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി എംബസ്സി ഇന്ന് പ്രവർത്തിക്കുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x