പാസ്‌പോര്‍ട്ട് ഉടമയുടെ വിരലടയാളം, ഇലക്ട്രോണിക് ഒപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട് ചിപ്പ് പാസ്‌പോര്‍ട്ടിനായി ഉപയോഗിക്കും. ഇ-പാസ്‌പോര്‍ട്ട് റീഡിങ്ങിനുള്ള സംവിധാനം വിമാനത്താവളത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു.
കുവൈത്ത് സിറ്റി: പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട് കുവൈത്ത് പൗരന്മാര്‍ക്ക് നല്‍കിത്തുടങ്ങിയതായി പാസ്‌പോര്‍ട്ട് വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മസാന്‍ അല്‍ ജാറ അല്‍ സബാഹ്. രാജ്യാന്തര നിലവാരമുള്ളതും പഴുതടച്ചുള്ള സുരക്ഷാ സംവിധാനങ്ങളോടും കൂടിയതാണ് പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്.
പാസ്‌പോര്‍ട്ട് ഉടമയുടെ വിരലടയാളം, ഇലക്ട്രോണിക് ഒപ്പ് എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട് ചിപ്പ് പാസ്‌പോര്‍ട്ടിനായി ഉപയോഗിക്കും. ഇ-പാസ്‌പോര്‍ട്ട് റീഡിങ്ങിനുള്ള സംവിധാനം വിമാനത്താവളത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. അതിര്‍ത്തികളില്‍ ഈ സംവിധാനം സ്ഥാപിച്ചുവരികയാണ്.
30 വയസിനു മുകളിലുള്ളവരുടെ ഇ-പാസ്‌പോര്‍ട്ട് കാലാവധി 10 വര്‍ഷവും 30 വയസിനു താഴെയുള്ളവരുടേത് അഞ്ചുവര്‍ഷവും ആണ്. അതേസമയം പന്ത്രണ്ടു വയസിനു മുകളിലുള്ളവര്‍ക്ക് ഒപ്പും വിരലടയാളവും നിര്‍ബന്ധമാണ്. 2016ല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്ക് ആദ്യഘട്ടത്തില്‍ ഇ-പാസ്‌പോര്‍ട്ട് നല്‍കും. പിന്നീട് ആറുമാസത്തിനകം പാസ്‌പോര്‍ട്ട് കാലാവധി പൂര്‍ത്തിയാകുന്ന 196000 പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ ഇ-പാസ്‌പോര്‍ട്ട് നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.