
കുവൈത്ത് സിറ്റി: നൂറിലേറെ മലയാളി നഴ്‌സുമാരെ കരാര്‍ കമ്പനി നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടെന്ന് പരാതി. ഫര്‍വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരെയാണ് കരാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടുവെന്നാരോപിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിച്ചത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്.
അഞ്ച് വര്‍ഷം മുമ്പ് മൂന്നുവര്‍ഷത്തെ കരാറില്‍ കുവൈത്തില്‍ എത്തിയ നഴ്‌സുമാര്‍ക്ക് പിന്നീട് ഓരോ വര്‍ഷത്തേക്കായി രണ്ടുതവണ കരാര്‍ പുതുക്കിനല്‍കുകയായിരുന്നു. വീണ്ടും പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ഞായറാഴ്ച കമ്പനി ഇവരെ പിരിച്ച് വിടുന്നതായി അറിയിക്കുന്നത്.
കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കമ്പനിക്കെതിരെ നടപടി സാധ്യമല്ലെന്നാണ് വിവരം. പെട്ടെന്ന് ജോലി നഷ്ടമായത് കനത്ത പ്രതിസന്ധിയിലാക്കി എന്നാണ് നഴ്‌സുമാരുടെ പരാതി. ഓഗസ്റ്റ് വരെ വീസാ കാലാവധിയുണ്ടെങ്കിലും റിലീസ് നല്‍കാനും കമ്പനി തയാറാകുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.