Currency

എച്ച്1 ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു

സ്വന്തം ലേഖകൻSaturday, March 4, 2017 1:12 pm

ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം

വാഷിംഗ്ടൺ: എച്ച്1വൺ ബി വിസ നൽകുന്നത് അമേരിക്ക നിർത്തിവച്ചു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിരോധനം. യുഎസ് സറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ വിഭാഗത്തിന്‍റേതാണ് നടപടി. ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്  തീരുമാനം.

അമേരിക്കയിൽ എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2014ല്‍ 86 ശതമാനം എച്ച് 1ബി വിസകളും അനുവദിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x