
ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ആപ്പായ ആധാര്‍ പേ പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ആധാര്‍ പേ ആപ്പ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകു. അതേസമയം പണം മറ്റൊരു അക്കൗണ്ടിലേക്ക് നല്കാന് ഈ ആപ്പ്വഴി സാധിക്കില്ല.
ഡെബിറ്റ്, കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ ബയോമെട്രിക് സ്കാനിങ്ങിലൂടെ സാധ്യമാകുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ആളുകളുടെ വിരലടയാളമോ, കണ്ണോ സ്കാന്‍ ചെയ്ത് ആപ്പ് പ്രവര്‍ത്തിപ്പിക്കുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്യാം. പ്ലേ സ്റ്റോറില്‍ നിന്നും ആധാര്‍ പേ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ യൂസര്‍മാരില്‍ നിന്നും ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ആധാര്‍ പേ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ടി വരില്ല. ബയോമെട്രിക് സ്കാനറുമായോ ഫിംഗര്‍പ്രിന്റ് സ്കാനറുമായോ കണക്ട് ചെയ്തിട്ടുള്ള സ്മാര്‍ട്ട്ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.
രാജ്യത്തെ 100 കോടി ആധാര്‍ കാര്‍ഡുകളില്‍ 40 കോടിയും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആധാര്‍ പേ ആപ്പിലൂടെ പണമിടപാട് നടത്താന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.