ഭീകരതയും കുറ്റകുറ്റകൃത്യങ്ങളും ചെറുക്കുന്നതിന് ബഹ്റൈനില്‍ പുതിയ നിയമം പാസാക്കി. ഭരണ ഘടനയുടെ 105 ആര്‍ട്ടിക്കിള്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നിയമ ഭേദഗതിയോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കേസുകളില്‍ സിവിലിയന്മാരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യും.
മനാമ: ഭീകരതയും കുറ്റകുറ്റകൃത്യങ്ങളും ചെറുക്കുന്നതിന് ബഹ്റൈനില്‍ പുതിയ നിയമം പാസാക്കി. ഭരണ ഘടനയുടെ 105 ആര്‍ട്ടിക്കിള്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നിയമ ഭേദഗതിയോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കേസുകളില്‍ സിവിലിയന്മാരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യും.
ഹമദ് രാജാവ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ള ഭേദഗതികള്‍ക്ക് ശൂറ കൗണ്‍സില്‍ അനുകൂലമായി വോട്ടുരേഖപ്പെടുത്തി. ജനുവരി 26നാണ് ഹമദ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. ബില്ലിന് പാര്‍ലമെന്റ് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. ഭീകരവാദികളെ സിവിലയന്മാരെ പോലെ പരിഗണിക്കാനാകില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.