Currency

5000 വിദേശികളെ രണ്ടു മാസത്തിനിടെ നാടുകടത്തിയതായി കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, March 8, 2017 2:53 pm

ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ 86 ശതമാനവും. 2017 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടത്. അതേസമയം സ്ത്രീകളടക്കം 300 പേരെ ഈ ആഴ്ച നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടു മാസത്തിനിടെ കുവൈത്തില്‍ നിന്നും നാടുകടത്തിയത് 5000 വിദേശികളെ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ 86 ശതമാനവും. 2017 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടത്. അതേസമയം സ്ത്രീകളടക്കം 300 പേരെ ഈ ആഴ്ച നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വീണ്ടും രാജ്യത്തേക്ക് ഇവര്‍ തിരിച്ചു വരാതിരിക്കാന്‍ വിരലടയാളം പതിപ്പിച്ചാണ് മുഴുവന്‍ പേരെയും നാടുകടത്തിയത്. ഇന്ത്യ, ഈജിപ്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിവിധ കുറ്റകൃത്യങ്ങള്‍ താമസ നിയമലംഘനം എന്നിവയുടെ പേരില്‍ നാടുകടത്തത്തപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇതില്‍ 25 ശതമാനവും ഇന്ത്യക്കാരാണ്. പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത് ഫിലിപ്പൈനികളും എത്യോപ്യക്കാരുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x