Currency

കൈക്കൂലി നിരക്ക്: മൂന്നില്‍ രണ്ട് ഇന്ത്യക്കാരും കൈക്കൂലി നല്‍കുന്നവര്‍

സ്വന്തം ലേഖകന്‍Thursday, March 9, 2017 3:29 pm

ഇന്ത്യയില്‍ 69 ശതമാനവും കൈക്കൂലി നല്‍കുന്നവരാണെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. വിയറ്റ്‌നാമാണ് തൊട്ടുപിന്നില്‍. 65 ശതമാനം. ചൈനയില്‍ 26 ശതമാനവും പാകിസ്താനില്‍ 40 ശതമാനവുമാണ് കൈക്കൂലി നല്‍കുന്നവര്‍. എന്നാല്‍ പട്ടികയില്‍ ജപ്പാനിലാണ് ഏറ്റവും കുറഞ്ഞ കൈക്കൂലി നിരയ്ക്ക്. വെറും 0.2 ശതമാനം.

ന്യൂഡല്‍ഹി: ഏഷ്യാ പസഫിക്ക് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നിരക്കുള്ളത് ഇന്ത്യയിലെന്ന് രാജ്യാന്തര സര്‍വേ. ഇന്ത്യയില്‍ മൂന്നില്‍ രണ്ടു പേരും കൈക്കൂലി നല്‍കുന്നവരാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. പൊതുസേവനങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിന് വേണ്ടി മൂന്നില്‍ രണ്ട് ഇന്ത്യക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നെന്നാണ് രാജ്യാന്തര ആന്റി ഗ്രാഫ്റ്റ് റൈറ്റ്‌സ് ഗ്രൂപ്പ് ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ പറയുന്നത്.

ഇന്ത്യയില്‍ 69 ശതമാനവും കൈക്കൂലി നല്‍കുന്നവരാണെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. വിയറ്റ്‌നാമാണ് തൊട്ടുപിന്നില്‍. 65 ശതമാനം. ചൈനയില്‍ 26 ശതമാനവും പാകിസ്താനില്‍ 40 ശതമാനവുമാണ് കൈക്കൂലി നല്‍കുന്നവര്‍. എന്നാല്‍ പട്ടികയില്‍ ജപ്പാനിലാണ് ഏറ്റവും കുറഞ്ഞ കൈക്കൂലി നിരയ്ക്ക്. വെറും 0.2 ശതമാനം. മൂന്ന് ശതമാനത്തോട് അടുത്ത് ആളുകള്‍ക്ക് മാത്രമേ ദക്ഷിണ കൊറിയയില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുള്ളൂ.

ഏഷ്യാ പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നായി 20,000 ലേറെ പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. കൈക്കൂലി ആവശ്യപ്പെടുന്നവരില്‍ മുന്നില്‍ പൊലീസുകാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സര്‍വേയില്‍ പങ്കെടുത്തവരെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വന്നത് ദരിദ്രര്‍ക്കാണ്, 38 ശതമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x