Currency

വിദേശികള്‍ക്കുള്ള വിവിധ സേവന നിരക്കുകളില്‍ ഉടന്‍ വര്‍ധന

സ്വന്തം ലേഖകന്‍Friday, March 10, 2017 2:21 pm

ഇഖാമാ കാലാവധി കഴിഞ്ഞാല്‍ ഒരു ദിവസത്തേക്കുള്ള പിഴ ഇരട്ടിയാക്കാനും നിര്‍ദേശമുണ്ട്. നിലവിലെ രണ്ടു ദിനാറിനുപകരം നാലുദിനാറാക്കാനാണ് പുതിയ നിര്‍ദേശം. സന്ദര്‍ശക വീസാ ഫീസ് നിലവില്‍ രണ്ടു ദിനാറെന്നതിനുപകരം ഒരു മാസത്തേക്ക് 30 ദിനാറാകും. 30 ദിനാര്‍ വീതം ഈടാക്കി പരമാവധി മൂന്നു മാസത്തേക്കാണ് സന്ദര്‍ശക വീസാ കാലാവധി നീട്ടിനല്‍കുക.

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉടനുണ്ടാകും. വീസാ സേവനം, ചികിത്സാ ഫീസ്, ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുടങ്ങിയവയിലാകും വര്‍ധന. നേരത്തെ ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. താമസാനുമതിയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ നിരക്കും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആഭ്യന്തരമന്ത്രാലയം പൂര്‍ത്തിയാക്കി.

ഇഖാമാ കാലാവധി കഴിഞ്ഞാല്‍ ഒരു ദിവസത്തേക്കുള്ള പിഴ ഇരട്ടിയാക്കാനും നിര്‍ദേശമുണ്ട്. നിലവിലെ രണ്ടു ദിനാറിനുപകരം നാലുദിനാറാക്കാനാണ് പുതിയ നിര്‍ദേശം. സന്ദര്‍ശക വീസാ ഫീസ് നിലവില്‍ രണ്ടു ദിനാറെന്നതിനുപകരം ഒരു മാസത്തേക്ക് 30 ദിനാറാകും. 30 ദിനാര്‍ വീതം ഈടാക്കി പരമാവധി മൂന്നു മാസത്തേക്കാണ് സന്ദര്‍ശക വീസാ കാലാവധി നീട്ടിനല്‍കുക. ജീവിതപങ്കാളിക്ക് ആശ്രിത വീസ എടുക്കുന്നതിനുള്ള ഫീസ് 200 ദിനാറും കുട്ടികള്‍ ഓരോരുത്തര്‍ക്കും 150 ദിനാര്‍ വീതവുമാണ് പുതിയ നിര്‍ദേശത്തിലുള്ളത്.

ഗതാഗത നിയമലംഘനത്തിനുള്ള പിഴകളിലും മാറ്റമുണ്ടാവും. ഏതുവിധേനയുള്ള നിയമലംഘനമായാലും കുറഞ്ഞ പിഴ 20 ദിനാറാകുമെന്നതാണ് പ്രത്യേകത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x