വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് അമേരിക്കന്‍ ഭരണ കൂടത്തിന്റെ പുതിയ നിലപാട്. നിലവില്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും ചോര്‍ത്താനോ കൈമാറാനോ ഒബാമ ഭരണകൂടം നടപ്പാക്കിയ പദ്ധതികളിലൂടെ അനുവദിച്ചിരുന്നില്ല.
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് സേവന രംഗത്തെ നിയമങ്ങളില്‍ വന്‍ അഴിച്ചുപണിക്ക് യുഎസ് സര്‍ക്കാര്‍ തുടക്കം കുറിച്ചു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് അമേരിക്കന്‍ ഭരണ കൂടത്തിന്റെ പുതിയ നിലപാട്. നിലവില്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും ചോര്‍ത്താനോ കൈമാറാനോ ഒബാമ ഭരണകൂടം നടപ്പാക്കിയ പദ്ധതികളിലൂടെ അനുവദിച്ചിരുന്നില്ല. ഈ പദ്ധതികള്‍ പുര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം.
ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സൂക്ഷ്മ പരിശോധന നടത്തണമെന്നതാണ് അമേരിക്കയില്‍ നിലവിലുള്ള ചട്ടം. കഴിഞ്ഞ ഒക്ടോബറിലാണ് സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉപഭോക്താവിന്റെ സമ്മതം വാങ്ങണമെന്ന നിയമം നിലവില്‍ വന്നത്.
പുതിയ നിയമം വരുന്നതോടെ രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അവസരമൊരുങ്ങും. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി നിയമം പ്രാബല്യത്തിലാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.