Currency

ഇന്ത്യന്‍ വംശജ യു.എസില്‍ പൗരാവകാശ വിഭാഗം മേധാവിയായി പരിഗണനയില്‍

സ്വന്തം ലേഖകന്‍Saturday, March 11, 2017 11:59 am

കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് ഹര്‍മീത് ദില്‍ളോണാ (48)ണ് പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ചണ്ഡിഗഢിലാണ് ദില്‍ളോണ്‍ ജനിച്ചത്.

വാഷിങ്ടണ്‍: അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ അഭിഭാഷകയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് ഹര്‍മീത് ദില്‍ളോണാ (48)ണ് പൗരാവകാശ വിഭാഗം മേധാവി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

ചണ്ഡിഗഢിലാണ് ദില്‍ളോണ്‍ ജനിച്ചത്. യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെ നടന്ന വംശീയ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ദില്‍ളോണിന്റെ പേര് ഉയര്‍ന്നുവന്നത്. 2013ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിനിടെ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ദില്‍ളോണിന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ റിപ്പബ്ലിക്കന്‍ ദേശീയ കമ്മിറ്റി അംഗമായി ദില്‍ളോണിനെ തെരഞ്ഞെടുത്തിരുന്നു. കാലിഫോര്‍ണിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ദില്‍ളോണാ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിത കൂടിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x