Currency

ആരോഗ്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് കാലാവധി ഇഖാമാ കാലാവധിയുമായി ബന്ധിപ്പിക്കും

സ്വന്തം ലേഖകന്‍Saturday, March 11, 2017 12:30 pm

ആരോഗ്യമന്ത്രാലയവും മുനിസിപ്പാലിറ്റിയും ഇത് സംബന്ധിച്ച് ധാരണയിലെത്തി. നിലവില്‍ റസ്റ്ററന്റുകള്‍, കേറ്ററിങ്ങുകള്‍ എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ഇത് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലയിലും നടപ്പാക്കാനാണു തീരുമാനം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് കാലാവധി ഇഖാമാ കാലാവധിയുമായി ബന്ധിപ്പിക്കും. ഭക്ഷ്യവസ്തു വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നവരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റിനെയാണ് ഇഖാമയോട് ബന്ധിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയവും മുനിസിപ്പാലിറ്റിയും ഇത് സംബന്ധിച്ച് ധാരണയിലെത്തി. നിലവില്‍ റസ്റ്ററന്റുകള്‍, കേറ്ററിങ്ങുകള്‍ എന്നിവിടങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ഇത് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലയിലും നടപ്പാക്കാനാണു തീരുമാനം.

ഇഖാമ പുതുക്കുന്നതിനു പിന്നാലെ ജീവനക്കാര്‍ വീണ്ടും വൈദ്യ പരിശോധനയ്ക്കു വിധേയമായി ആരോഗ്യ സര്‍ട്ടിഫിക്കറ്റ് പുതുക്കും വിധമാണു സംവിധാനം നടപ്പാക്കുക. അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ക്കു മരുന്ന് സൗജന്യമായി നല്‍കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് സ്വദേശികള്‍ക്കു മാത്രം നല്‍കുകയും വിദേശികള്‍ സ്വകാര്യ ഫാര്‍മസികളില്‍നിന്നു മരുന്നു വാങ്ങുന്ന സംവിധാനമാണു വേണ്ടതെന്നുമാണ് അവരുടെ വാദം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x