Currency

ഹജ്ജ് രജിസ്‌ട്രേഷന്‍ ഇനി ഔഖാഫില്‍

സ്വന്തം ലേഖകന്‍Monday, March 13, 2017 12:04 pm

എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് രജിസ്‌ട്രേഷന്‍ സമയം. എന്നാല്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ രജിസ്‌ട്രേഷനില്ല. വിദേശികള്‍ക്കും സ്വദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്‌സ് ഐ.ഡി, പാസ്‌പോര്‍ട്ട് എന്നിവയുടെ അസല്‍ രജിസ്‌ട്രേഷനായി എത്തുന്നവര്‍ ഹാജരാക്കണം.

അബൂദബി: യു.എ.ഇയില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ഔഖാഫ് കേന്ദ്രങ്ങളിലും മര്‍കസ് തസ്ഹീല്‍ ശാഖകളിലും നടക്കും. ഇതോടെ ഹജ്ജ് തീര്‍ഥാടനത്തിന് പോകാനുള്ള ചെലവ് കുറയും. ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രതണമേര്‍പ്പെടുത്തികൊണ്ടാണ് പുതിയ പരിഷ്‌കരണം. ഞായറാഴ്ച ആരംഭിച്ച രജിസ്‌ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും.

എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് രജിസ്‌ട്രേഷന്‍ സമയം. എന്നാല്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ രജിസ്‌ട്രേഷനില്ല. വിദേശികള്‍ക്കും സ്വദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്‌സ് ഐ.ഡി, പാസ്‌പോര്‍ട്ട് എന്നിവയുടെ അസല്‍ രജിസ്‌ട്രേഷനായി എത്തുന്നവര്‍ ഹാജരാക്കണം. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ ഔഖാഫിന്റെ എല്ലാ കേന്ദ്രങ്ങളിലും മര്‍കസ് തസ്ഹീലിന്റെ എല്ലാ ശാഖകളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്.

പുതിയ സംവിധാനത്തോടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള സര്‍വീസ് ചാര്‍ജ് 50 ശതമാനത്തിലധികം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ ഓപറേറ്റര്‍മാര്‍ തങ്ങളുടെ സര്‍വീസ് ചാര്‍ജ്, സേവനത്തിന്റെ വിശദാംശങ്ങള്‍ എന്നിവ ഔഖാഫില്‍ രേഖാമൂലം നല്‍കണം. അതേസമയം 2014ല്‍ തന്നെ പരിഷ്‌കരണം സംബന്ധിച്ച നിയമം വന്നിട്ടുള്ളതാണ്. എന്നാല്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങഇയത് ഈ വര്‍ഷം മുതലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x