Currency

മരുന്നുകളിലും ഫുഡ് സപ്ലിമെന്റുകളിലും ബാക്ടീരിയ; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, April 7, 2018 12:11 pm
dietary-supplements

അബുദാബി: ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ചില മരുന്നുകള്‍ക്കും ആഹാര സാധനങ്ങള്‍ക്കുമെതിരെ മുന്നറിയിപ്പുമായി ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം. ഗര്‍ഭനിരോധനത്തിനും അപസ്മാരരോഗത്തിനുമുള്ള ചില മരുന്നുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട മരുന്നുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പന്നങ്ങള്‍ ഈയിടെ മന്ത്രാലയം നിരോധിച്ചിരുന്നു. നെഞ്ചെരിച്ചിലും അസിഡിറ്റിയും പരിഹരിക്കാനായി ഉപയോഗിച്ച മരുന്നുകളിലും ചില ഫുഡ് സപ്ളിമെന്റുകള്‍ ഉപയോഗിച്ചവരിലും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളും കണ്ടെത്തി.

രക്തസമ്മര്‍ദം കുറയല്‍, ഉത്കണ്ഠ, മുന്‍കോപം, ഭയം, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പാര്‍ശ്വ ഫലങ്ങളാണ് ഇത്തരത്തിലുള്ള മരുന്നുകളും ആഹാര വസ്തുക്കളും ഉണ്ടാക്കുന്നത്. മരുന്നോ വൈദ്യ ഉപകരണങ്ങളോ ഉപയോഗിക്കുന്നതിന്റെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ 04-3201448 എന്ന ഫോണ്‍ നമ്പരിലോ 02-3201947 എന്ന ഫാക്സ് നമ്പറിലോ മന്ത്രാലയവുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാം. അല്ലെങ്കില്‍ pv @ moh.gov.ae എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x