Currency

സ്‌കൂള്‍ ഫീസ് ഏകീകരണം: സംഘടനകളുടെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍Monday, March 13, 2017 2:07 pm

സ്‌കൂളിന് സാമ്പത്തിക പ്രതിസന്ധി ഇല്ല, നിലവില്‍ ഫീസ് ഏകീകരിക്കാതെ സ്‌കൂളിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സാധാരണക്കാരായ പ്രവാസി രക്ഷിതാക്കളെ ബാധിക്കുന്ന ഈ തീരുമാനം പിന്‍വിലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു.

ദമ്മാം: ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വിവധ സംഘടനകള്‍ രംഗത്ത്. രക്ഷിതാക്കള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്ന രീതിയില്‍ ഫീസ് ഏകീകരിക്കാനുള്ള സ്‌കൂള്‍ അധികാരികളുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു.

സ്‌കൂളിന് സാമ്പത്തിക പ്രതിസന്ധി ഇല്ല, നിലവില്‍ ഫീസ് ഏകീകരിക്കാതെ സ്‌കൂളിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സാധാരണക്കാരായ പ്രവാസി രക്ഷിതാക്കളെ ബാധിക്കുന്ന ഈ തീരുമാനം പിന്‍വിലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു.

ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളിന് നല്ല ലാഭമുണ്ടായിട്ടും വരുമാനം മിച്ചമിരുന്നിട്ടുമാണ് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം എടുത്തതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ശക്തമായത് ഭരണ സമിതിയെ സമ്മര്‍ദ്ധത്തിലാകിയിരിക്കുകയാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x