Currency

കുവൈത്തിലെ സ്‌കൂളുകളിലെ ഫീസ് 25% കുറച്ചു; ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും ഉത്തരവ്

സ്വന്തം ലേഖകന്‍Friday, July 31, 2020 12:10 pm
fees

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ 2020-21 അക്കാദമിക വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അല്‍ ഹര്‍ബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഫീസ് കുറച്ചത് സ്‌കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടും കുറഞ്ഞും പ്രയാസം നേരിടുന്ന രക്ഷിതാക്കള്‍ക്ക് ഫീസ് ഇളവ് ആശ്വാസം നല്‍കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x