Currency

ദുബായില്‍ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Friday, June 8, 2018 11:20 am

ദുബായ്: ദുബായില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഈ അക്കാദമിക വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സ്‌കൂളുകളെ അനുവദിക്കില്ലെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ സാമ്പത്തികഭാരം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് സ്‌കൂള്‍ ഫീസ് വര്‍ധനക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം വ്യക്തമാക്കി.

ദുബായില്‍ ബിസിനസ് നടത്തുന്നതിനുള്ള ചെലവുകള്‍ ചുരുക്കാനും കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ ഫീസുകളും ഒഴിവാക്കും. ദുബായ് മുനിസിപ്പാലിറ്റി ഈടാക്കുന്ന മാര്‍ക്കറ്റ് ഫീസ് അഞ്ച് ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കുറക്കും. ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട 19 തരം ഫീസുകളും റദ്ദാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x