Currency

പിഡിഒ: കോയിന്‍ ബോക്‌സ് ഫോണ്‍ പോലെ വൈഫൈ സ്‌പോട്ടുകള്‍ വരുന്നു

സ്വന്തം ലേഖകന്‍Monday, March 13, 2017 3:30 pm

ചെറിയ തോതില്‍ ഇന്റര്‍നെറ്റ് അപ്രാപ്യമായവര്‍ക്ക് അത് എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പബ്ലിക് ഡാറ്റ ഓഫീസ് (പിഡിഒ) എന്നാണ് പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഗ്രാമങ്ങളിലും തിരഞ്ഞെടുത്ത ഇടത്തരം നഗരങ്ങളിലും പദ്ധതി അവതരിപ്പിക്കാനും ഇതിനായി ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നല്‍കാനുമാണ് ട്രായിയുടെ തീരുമാനം.

ന്യൂഡല്‍ഹി: രാജ്യത്ത് കോയിന്‍ ബോക്‌സ് ഫോണുകള്‍ പോലെ വൈഫൈ സ്‌പോട്ടുകള്‍ വരുന്നു. പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കാനുള്ള തീരുമാനത്തിലാണ് ട്രായി. ചെറിയ തോതില്‍ ഇന്റര്‍നെറ്റ് അപ്രാപ്യമായവര്‍ക്ക് അത് എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പബ്ലിക് ഡാറ്റ ഓഫീസ് (പിഡിഒ) എന്നാണ് പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇക്കണോമിക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗ്രാമങ്ങളിലും തിരഞ്ഞെടുത്ത ഇടത്തരം നഗരങ്ങളിലും പദ്ധതി അവതരിപ്പിക്കാനും ഇതിനായി ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നല്‍കാനുമാണ് ട്രായിയുടെ തീരുമാനം.

കൂടാതെ ചില സ്ഥാപനങ്ങള്‍ക്കും ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യം വിവിധ വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും സ്ഥാപിക്കാം. ഇത്തരം സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഇന്റര്‍നെറ്റ് ബാന്റ് വിഡ്ത്ത് ടെലികോം ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് ലഭ്യമാക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x