ഐ.ഐ.സിയുടെ ഫോക്കസ് ഇന്റർനാഷണൽ കുവൈറ്റി ന്റെ കീഴിൽ മെഡിക്കൽ എഞ്ചിനീയറിംഗ് മാതൃക പ്രവേശന പരീക്ഷ മാർച്ച് 31ന് കുവൈറ്റിലും സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: ഐ.ഐ.സിയുടെ ഫോക്കസ് ഇന്റർനാഷണൽ കുവൈറ്റിന്റെ കീഴിൽ മെഡിക്കൽ എഞ്ചിനീയറിംഗ് മാതൃക പ്രവേശന പരീക്ഷ മാർച്ച് 31ന് കുവൈറ്റിലും സംഘടിപ്പിക്കുന്നു. എഞ്ചിനീയറിംഗ് മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി എം.എസ്എം ടെസ്റ്റ് ടു ഇൻസ്പെയർ ദി പ്രീ പ്രൊഫഷണൽസുമായി സഹകരിച്ചാണ് മാതൃക പരീക്ഷ സംഘടിപ്പിക്കുന്നത്.
ഓൾ ഇന്ത്യ, േകരള പ്രവേശന പരീക്ഷകളുടെ മാതൃകയിൽഒ.എം.ആർ സംവിധാനവും കേന്ദ്രീകൃത മൂല്യനിർണയവുമുണ്ടാകും. കേരളം, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവയ്ക്ക് പുറമെ ഖത്തർ, ബഹ്റൈൻ, ദമാം, മസ്കറ്റ്, റിയാദ്, ജിദ്ദ, ഒമാൻ, അബുദാബി എന്നിവടങ്ങളിലും മാതൃക പരക്ഷാ കേന്ദ്രങ്ങളുണ്ട്. മാർച്ച് 24ന് മുന്പായി പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് : 69007007, 65507714, 99139489.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.