'നിങ്ങളുടെ തീരുമാനം, നിങ്ങളുടെ വിധി' എന്ന പ്രമേയത്തോടെയാണ് വാരാചരണം. ഗതാഗത നിയമം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: ഗള്‍ഫ് ഗതാഗത വാരാചരണത്തിന് തുടക്കമായി. റോഡപകടങ്ങളും അപകട മരണങ്ങളും കുറച്ചുകൊണ്ടുവരികയാണ് ഗതാഗത വാരാചരണത്തിന്റെ ലക്ഷ്യം. ഇതിനായി വ്യാപ പ്രചാരണമാണ് നടത്തുന്നത്. ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫഹദ് അല്‍ ഷുവൈഇ പതാക ഉയര്‍ത്തി വാരാചരണം ഉദ്ഘാടനം ചെയ്തു.
‘നിങ്ങളുടെ തീരുമാനം, നിങ്ങളുടെ വിധി’ എന്ന പ്രമേയത്തോടെയാണ് വാരാചരണം. ഗതാഗത നിയമം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടം കുറയ്ക്കുന്നതിനായി ബോധവത്കരണം ശക്തിപ്പെടുത്തും. 2112 പേരാണ് അഞ്ചുവര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.