Currency

വിമാന യാത്ര നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ

സ്വന്തം ലേഖകന്‍Wednesday, March 15, 2017 12:17 pm

ആഭ്യന്തര യാത്ര നിരക്ക് ഓഫര്‍ പ്രകാരം ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തില്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് 1299 രൂപയും ഹൈദരാബാദിലേക്ക് 1599 രൂപയും വിശാഖപട്ടണത്തേക്ക് 2599 രൂപയുമാണ് നിരക്ക്.

ന്യൂഡല്‍ഹി: വിമാന യായ്ര്ക്ക് വന്‍ ഇളവുമായി എയര്‍ ഏഷ്യ. ആഭ്യന്തര വിമാന യാത്ര നിരക്കിലേര്‍പ്പെടുത്തിയിട്ടുള്ള ഇളവ് പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളില്‍ 899 രൂപക്ക് സഞ്ചരിക്കാം. സെപ്തംബര്‍ ഒന്ന് മുതല്‍ 2018 ജൂണ്‍ അഞ്ച് വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. എന്നാല്‍ ഓഫര്‍ ലഭ്യമാകണമെങ്കില്‍ മാര്‍ച്ച് 19നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം.

ആഭ്യന്തര യാത്ര നിരക്ക് ഓഫര്‍ പ്രകാരം ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തില്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് 1299 രൂപയും ഹൈദരാബാദിലേക്ക് 1599 രൂപയും വിശാഖപട്ടണത്തേക്ക് 2599 രൂപയുമാണ് നിരക്ക്.

അതേസമയം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും എയര്‍ ഏഷ്യ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് 3,990 രൂപയും ക്വാലാലംപൂരിലേക്ക് 2,999 രൂപയുമാണ് എയര്‍ എഷ്യയുടെ നിരക്ക്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x