ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ അമേരിക്കയിലേയ്ക്കുള്ള പ്രവേശനത്തെ തടയുന്നതിന് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന വിലക്കാണ് കോടതി തടഞ്ഞത്. ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്ലിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ജഡ്ജി ഡെറിക് വാട്‌സണ്‍ന്റെ ഉത്തരവ്.
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കാന്‍ പോകുന്ന അഭയാര്‍ഥികള്‍ക്കുള്ള യാത്രാ വിലക്ക് അടിയന്തരമായി നടപ്പാക്കുന്നത് അമേരിക്കന്‍ കോടതി തടഞ്ഞു. ഹവായ് കോടതിയിലെ ജഡ്ജിയുടെയാണ് ഈ നടപടി. ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ അമേരിക്കയിലേയ്ക്കുള്ള പ്രവേശനത്തെ തടയുന്നതിന് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന വിലക്കാണ് കോടതി തടഞ്ഞത്. ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്ലിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ജഡ്ജി ഡെറിക് വാട്‌സണ്‍ന്റെ ഉത്തരവ്.
അതേസമയം കോടതിയുടെ പരിധികടക്കലാണ് ഈ വിധിയെന്നും ഇതിനെതിരായി എത്രയും പെട്ടെന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാഖ്, ഇറാന്‍, ലിബിയ, യെമെന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ ഏഴുരാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കുന്ന ഉത്തരവാണ് ട്രംപ് ജനുവരിയില്‍ ഇറക്കിയത്. പിന്നീട് മാര്‍ച്ച് ആറിന് ഇത് സംബന്ധിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതില്‍ ഇറാഖിനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മാര്‍ച്ച് 16ന് ഉത്തരവ് നിലവില്‍വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.