Currency

ഇന്ത്യന്‍ വംശജ യു.എസ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സി മേധാവി

സ്വന്തം ലേഖകന്‍Thursday, March 16, 2017 12:33 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ആരോഗ്യ പരിരക്ഷ ഏജന്‍സിയുടെ മേധാവിയായി ഇന്ത്യന്‍ വംശജയെ തെരഞ്ഞെടുത്തു. മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് ഏജന്‍സിയുടെ മേധാവിയായാണ് ഇന്ത്യന്‍ വംശജയായ സീമ വര്‍മ അധികാരമേറ്റത്. മൂന്ന് കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയാണിത്.

ഡൊണാള്‍ഡ്‌ ട്രംപ് ഭരണകൂടത്തില്‍ സ്ഥാനം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് സീമ. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആരോഗ്യപരിരക്ഷ പ്രശ്‌നപരിഹാരങ്ങളില്‍ വിഗദ്ധയായ സീമയെ ട്രംപ് തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x