Currency

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഒരുശതമാനമായി കൂട്ടി

സ്വന്തം ലേഖകന്‍Friday, March 17, 2017 11:18 am

0.25 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തിയപ്പോള്‍ നിലവിലെ പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിന്ന് ഒരുശതമാനമായി ഉയര്‍ന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടുന്നത്.

വാഷിങ്ടണ്‍: യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി. 0.25 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തിയപ്പോള്‍ നിലവിലെ പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിന്ന് ഒരുശതമാനമായി ഉയര്‍ന്നു. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടുന്നത്.

പണപ്പെരുപ്പം ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ഫെഡ് റിസര്‍വ് സമിതി വ്യക്തമാക്കി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞതായും സമിതി വിലയിരുത്തി. നിരക്ക് ഉയര്‍ത്തിയെങ്കിലും രാജ്യത്തെ ഓഹരി സൂചികകളെ കാര്യമായി ബാധിച്ചില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x