Currency

വ്യോമ ഗതാഗത സംവിധാനം സ്വകാര്യവത്കരിക്കണമെന്ന് ട്രംപ്

സ്വന്‌രം ലേഖകന്‍Friday, March 17, 2017 12:44 pm

യു.എസില്‍ വ്യോമ ഗതാഗത സംവിധാനം സ്വകാര്യവത്കരിക്കണമെന്ന് പ്രമേയം. വ്യോമ ഗതാഗത പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷ(എഫ്.എ.എ)നു കീഴില്‍നിന്ന് സ്വതന്ത്ര സര്‍ക്കാരിതര സംഘടനക്കു കീഴിലേക്ക് മാറ്റണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബജറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വാഷിങ്ടണ്‍: യു.എസില്‍ വ്യോമ ഗതാഗത സംവിധാനം സ്വകാര്യവത്കരിക്കണമെന്ന് പ്രമേയം. വ്യോമ ഗതാഗത പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷ(എഫ്.എ.എ)നു കീഴില്‍നിന്ന് സ്വതന്ത്ര സര്‍ക്കാരിതര സംഘടനക്കു കീഴിലേക്ക് മാറ്റണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബജറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വ്യോമ ഗതാഗത സംവിധാനം സ്വകാര്യവത്കരിക്കുന്നതിലൂടെ സുരക്ഷ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ കാര്യക്ഷമവും നൂതനവും ആകുമെന്നും പ്രമേയത്തില്‍ പറഞ്ഞു. അതേസമയം എഫ്.എ.എയുടെ പദ്ധതി നടപ്പാക്കാന്‍ കാലതാമസമെടുക്കുന്നതായും അവ വേണ്ടത്ര കാര്യക്ഷമമല്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x