Currency

എം.ആര്‍.ഐ, എന്‍ഡോസ്‌കോപി സൗകര്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രം

സ്വന്തം ലേഖകന്‍Friday, March 17, 2017 2:08 pm

ആരോഗ്യസേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചും എം.ആര്‍.ഐ, എന്‍ഡോസ്‌കോപി തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നതിനും സര്‍ക്കാര്‍ ആലോചന. പൊതു ആശുപത്രികളുടെ സേവനം സ്വദേശികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ രാജ്യത്തുള്ള സ്വകാര്യ ആശുപത്രികള്‍ രാജ്യത്തെ വിദേശികള്‍ക്ക് മുഴുവന്‍ സേവനം നല്‍കുന്നതിന് പര്യാപ്തമല്ല.

കുവൈത്ത് സിറ്റി: ആരോഗ്യസേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചും എം.ആര്‍.ഐ, എന്‍ഡോസ്‌കോപി തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നതിനും സര്‍ക്കാര്‍ ആലോചന. പൊതു ആശുപത്രികളുടെ സേവനം സ്വദേശികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ രാജ്യത്തുള്ള സ്വകാര്യ ആശുപത്രികള്‍ രാജ്യത്തെ വിദേശികള്‍ക്ക് മുഴുവന്‍ സേവനം നല്‍കുന്നതിന് പര്യാപ്തമല്ല.

വിദേശികള്‍ക്ക് മാത്രമായുള്ള മൂന്ന് ഇന്‍ഷുറന്‍സ് ആശുപത്രികളുടെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. എന്നാല്‍ അതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അതിന് മുമ്പ് പൊതു ആശുപത്രികള്‍ വിദേശികള്‍ക്ക് വിലക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. പൊതുആശുപത്രികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നതിന്റെ ഭാഗമായാണ് ഫീസ് വര്‍ധനയിലൂടെ അനാകര്‍ഷകമാക്കിയും സേവനങ്ങള്‍ നിഷേധിച്ചും സ്വദേശികള്‍ക്ക് സൗകര്യമൊരുക്കാന്‍ ആലോചിക്കുന്നത്.

രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നത് മുഖ്യപരിഗണനാ വിഷയമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകളിലെ ഭരണനിര്‍വഹണ തസ്തികകളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും. അതേസമയം, ഡോക്ടര്‍മാര്‍, അധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയ വിദഗ്ധ തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല.

അതേസമയം ആവശ്യത്തിനുള്ള പരിശീലനം നേടിയവരോ തൊഴില്‍ വൈദഗ്ധ്യമുള്ളവരോ ഇല്ലെന്നതിനാല്‍ വിദേശികള്‍ക്ക് പകരം ബിദൂനികളെ നിയമിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാലുടന്‍ സന്ദര്‍ശകവിസയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x