കൈക്കൂലി വാങ്ങി സര്‍ക്കാര്‍ സേവനങ്ങള്‍ നല്കിയെന്നു തെളിഞ്ഞാല്‍ പരമാവധി ശിക്ഷ പത്തുവര്‍ഷമായിരിക്കും. പൊതുധനത്തിന്റെ അപഹരണം, ജനങ്ങളില്‍നിന്നു നിയമവിരുദ്ധ ഫീസ് ഈടാക്കല്‍ എന്നിവയ്ക്കും ഈ ശിക്ഷ ബാധകമായിരിക്കും.
മനാമ: അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പുതിയ നിയമം വരുന്നു. പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് നിലവില്‍ വരുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.
കൈക്കൂലി വാങ്ങി സര്‍ക്കാര്‍ സേവനങ്ങള്‍ നല്കിയെന്നു തെളിഞ്ഞാല്‍ പരമാവധി ശിക്ഷ പത്തുവര്‍ഷമായിരിക്കും. പൊതുധനത്തിന്റെ അപഹരണം, ജനങ്ങളില്‍നിന്നു നിയമവിരുദ്ധ ഫീസ് ഈടാക്കല്‍ എന്നിവയ്ക്കും ഈ ശിക്ഷ ബാധകമായിരിക്കും. സര്‍ക്കാര്‍ ധനവിനിയോഗത്തില്‍ അശ്രദ്ധ കാണിച്ചാല്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം തടവു ലഭിക്കും.
സര്‍ക്കാര്‍ കരാറുകളില്‍ വീഴ്ചവരുത്തുന്ന സ്വകാര്യ കമ്പനി അധികൃതര്‍ക്കു 10 വര്‍ഷം തടവും വീഴ്ച റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ശിക്ഷയ്ക്ക് അര്‍ഹരായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്കാന് ശ്രമിച്ചാല്‍ നല്കുന്ന ശിക്ഷയുടെ കാലാവധിയും ഉയര്‍ത്തിയിട്ടുണ്ട്. നിലവിലുള്ള മൂന്നുമാസം തടവ് ഒരുവര്‍ഷമായി ഉയര്‍ത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവര്ക്കുള്ള ശിക്ഷ പത്തുവര്‍ഷം തടവും 5,000 ദിനാര്‍ പിഴയുമായി ഉയര്‍ത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.