ഖാമ നിയമലംഘകര്‍, അതിര്‍ത്തി ലംഘിച്ചവര്‍, നുഴഞ്ഞുകയറ്റക്കാര്‍, ഹുറൂബാക്കപ്പെട്ടവര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍, വിസ നമ്പറോ എൻട്രി നമ്പറോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ എന്നിവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താം
റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 29 മുതലാണ് പൊതുമാപ്പ് പ്രാബല്യത്തിൽ വരിക. ഇഖാമ നിയമലംഘകര്‍, അതിര്‍ത്തി ലംഘിച്ചവര്‍, നുഴഞ്ഞുകയറ്റക്കാര്‍, ഹുറൂബാക്കപ്പെട്ടവര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍, വിസ നമ്പറോ എൻട്രി നമ്പറോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ എന്നിവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താം.
ജൂൺ 24 വരെയായിരുക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുകയെന്ന് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അറിയിച്ചു.പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുക.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി മടങ്ങുന്നവരുടെ വിരലടയാളം രേഖപ്പെടുത്തും. എന്നാൽ സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവർക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് പൊലീസ് കേസുകളിൽ കുടുങ്ങിയവർക്ക് ഇൗ ആനുകൂല്യം പ്രയോജനപ്പെടുത്തനാകില്ല.
‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കികഴിഞ്ഞു. പൊതുമാപ്പ് കാലാവധി കഴിഞ്ഞശേഷം കർശന പരിശോധനകൾ നടത്താനും തീരുമാനമായിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.