Currency

ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ 100 ഇരട്ടി വേഗം നല്‍കുന്ന പുതിയ വൈഫൈ വരുന്നു

സ്വന്തം ലേഖകന്‍Monday, March 20, 2017 9:37 pm

ഹോളണ്ട്: ഇന്റര്‍നെറ്റിന് ഇപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടി വേഗം കൈവരുന്ന പുതിയ വൈഫൈ സംവിധാനം വരുന്നു. ഇതിനുള്ള പുതിയ സംവിധാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ അധിഷ്ഠിതമായ വൈഫൈ സംവിധാനമാണ് വികസിപ്പിച്ചെടുത്തത്. ഹോളണ്ടിലെ ഐന്തോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തം നടത്തിയിട്ടുള്ളത്.

അതേസമയം തടസങ്ങളില്ലാതെ കൂടുതല്‍ ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാനാകുമെന്നതും പുതിയ വൈഫൈ സംവിധാനത്തിന്റെ സവിശേഷതയാണ്. എത്ര ഡിവൈസുകളില്‍ ബന്ധിപ്പിച്ചാലും അതിലെല്ലാം തുല്ല്യ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകും.

നിലവില്‍ ഉപയോഗിക്കുന്ന വൈഫൈ സംവിധാനം ഉപയോഗിച്ച് രണ്ടര മുതല്‍ അഞ്ച് ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റാണ് ലഭിക്കുന്നത്. ഈ സ്ഥാനത്താണ് പുതിയ ഇന്‍ഫ്രാറെഡില്‍ അധിഷ്ഠിതമായ വൈഫൈ സംവിധാനം ഉപയോഗിച്ച് കുറഞ്ഞത് 40 ജിബി വരെ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകുമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നത്. പുതിയ കണ്ടെത്തല്‍ ഉടന്‍ തന്നെ ആഗോളതലത്തില്‍ പ്രചാരത്തിലാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x