വംശീയ വിദ്വേഷം, മുസ്ലിം വിരുദ്ധത, കുടിയേറ്റവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ വംശജര്‍ക്ക് നേരയെുണ്ടായ ആക്രമണങ്ങള്‍ക്കു വഴിവെച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്.
വാഷിങ്ടണ്‍: യുഎസില്‍ അടുത്ത കാലത്തായി വര്‍ധിച്ച് വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇന്ത്യക്കാര്‍ വൈറ്റ്ഹൗസിനു മുന്നില്‍ റാലി നടത്തി. വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. അതേസമയം തങ്ങള്‍ നടത്തിയത് ബോധവത്കരണ റാലിയാണ് ട്രംപ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമല്ലെന്നും ഇന്ത്യന്‍ വംശജയും കോര്‍പറേറ്റ് അഭിഭാഷകയുമായ വിന്ദ്യ അഡാപ പറഞ്ഞു.
വംശീയ വിദ്വേഷം, മുസ്ലിം വിരുദ്ധത, കുടിയേറ്റവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ വംശജര്‍ക്ക് നേരയെുണ്ടായ ആക്രമണങ്ങള്‍ക്കു വഴിവെച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. വിദ്വേഷ കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്നും പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഇവര്‍ ട്രംപിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.