Currency

പിഒഎസ്ബി: 20 രൂപയ്ക്ക് ബാങ്ക് അക്കൗണ്ട്, എടിഎം സേവനം ലഭ്യം, സര്‍വീസ് ചാര്‍ജുകളുമില്ല

സ്വന്തം ലേഖകന്‍Wednesday, March 22, 2017 10:49 am

അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 10 വയസാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സായി നിക്ഷേപിക്കേണ്ടത് 50 രൂപയാണ്. അതേസമയം മിനിമം ബാലന്‍സില്ലെങ്കിലും പിഴ ചുമത്തില്ല. 500 രൂപ നിക്ഷേപിച്ചാല്‍ ചെക്ക്ബുക്ക് ലഭിക്കും. നാല് ശതമാനമാണ് നിക്ഷേപത്തുകയ്ക്ക് പലിശ ലഭ്യമാക്കുക.

ന്യൂഡല്‍ഹി: ഇനി മുതല്‍ കയ്യില്‍ 20 രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. എത്രതവണ വേണമെങ്കിലും എടിഎം പണമിടപാടുകളും നടത്താം. സര്‍വീസ് ചാര്‍ജും ഈടാക്കില്ല. പോസ്റ്റ് ഓഫീസ് സേവിംങ്‌സ് ബാങ്ക് (പിഒഎസ്ബി) ആണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.

അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 10 വയസാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സായി നിക്ഷേപിക്കേണ്ടത് 50 രൂപയാണ്. അതേസമയം മിനിമം ബാലന്‍സില്ലെങ്കിലും പിഴ ചുമത്തില്ല. 500 രൂപ നിക്ഷേപിച്ചാല്‍ ചെക്ക്ബുക്ക് ലഭിക്കും. നാല് ശതമാനമാണ് നിക്ഷേപത്തുകയ്ക്ക് പലിശ ലഭ്യമാക്കുക. ഇന്ത്യയിലെവിടെയും സേവനം ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസ് സേവിംങ്‌സ് ബാങ്ക് ആകര്‍ഷകമായ ഇത്തരം നിരവധി പ്രത്യേകതകളോടെയാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ മറ്റു സര്‍വീസ് ചാര്‍ജുകളൊന്നും സേവനങ്ങള്‍ക്ക് ഈടാക്കുന്നില്ലെന്നതും പോസ്റ്റോഫീസ് ബാങ്കിംങിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങളും തപാല്‍ വകുപ്പ് കാര്യക്ഷമമാക്കുന്നുണ്ട്. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിക്ഷേപമോ പിന്‍വലിക്കലോ നടത്തിയാലും അക്കൗണ്ട് റദ്ദ് ചെയ്യില്ല. മറ്റു ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പോസ്റ്റ് ഓഫീസ് എടിഎം ഉപയോഗിക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x