വിവര സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ പ്രധാനലക്ഷ്യം. വിവരശേഖരണം, കൈമാറ്റം എന്നിവ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് സൈബര്‍ സുരക്ഷാ കേന്ദ്രം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.
കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ കുവൈത്ത് പ്രത്യേക സെല്‍ രൂപവത്കരിക്കുന്നു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ എന്ന പേരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനാണ് പുതിയ തീരുമാനം. വിവര സാങ്കേതിക രംഗത്തെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ അഭിമുഖീകരിക്കുന്ന തടസങ്ങള്‍ മറികടക്കുന്നതിനും ലക്ഷ്യം വെച്ചാണ് പ്രത്യേക സെല്‍ എന്ന പദ്ധതി ആരംഭിക്കുന്നത്.
മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വിവര സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ പ്രധാനലക്ഷ്യം. വിവരശേഖരണം, കൈമാറ്റം എന്നിവ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് സൈബര്‍ സുരക്ഷാ കേന്ദ്രം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.
അതേസമയം സൈബര്‍ സെക്യൂരിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തന്റെ മേല്‍നോട്ടത്തിലായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.