ഒബാമ കെയര്‍ റദ്ദാക്കി പുതിയ പദ്ധതി നടപ്പാക്കാനാളള ട്രംപിന്റെ നീക്കത്തിന് ജനപ്രതിനിധി സഭയില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് റിപബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ട്രംപ് അന്ത്യശാസനം നല്‍കി.
വാഷിങ്ടണ്‍: ഒബാമ കെയര്‍ ആരോഗ്യപരിരക്ഷാ പദ്ധതി റദ്ദാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടി. ഒബാമ കെയര്‍ റദ്ദാക്കി പുതിയ പദ്ധതി നടപ്പാക്കാനാളള ട്രംപിന്റെ നീക്കത്തിന് ജനപ്രതിനിധി സഭയില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് റിപബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ട്രംപ് അന്ത്യശാസനം നല്‍കി.
വ്യാഴാഴ്ച ട്രംപ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ റിപബ്ലിക്കന്‍ അംഗങ്ങളുമായി രഹസ്യസംഭാഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വെളളിയാഴ്ച വോട്ടെടുപ്പ് വേണമെന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നത്. അതേസമയം ജനപ്രതിനിധി സഭയുടെ പിന്തുണ ഉറപ്പിക്കാനാകാന്‍ കഴിയാത്തത് ട്രംപിന് തിരിച്ചടിയായി.
ട്രംപിന്റെ ഹെല്‍ത്ത് കെയര്‍ ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ പദ്ധതി വീണ്ടും തുടരേണ്ടി വരും. ഇത് റിപബ്ലിക്കന്‍ പാര്‍ട്ടി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാകുന്നതോടൊപ്പം റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനേയും ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.