Currency

പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുവൈറ്റ് വെട്ടിക്കുറയ്ക്കുന്നു

സ്വന്തം ലേഖകൻSaturday, March 25, 2017 4:49 pm

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കാനാണു ഉദ്ദേശം

കുവൈറ്റ് സിറ്റി: കുവൈറ്റ് മിനിസ്ട്രി ഓഫ് പബ്ലിക് വർക്ക്സ് പ്രവാസി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് പകരം സ്വദേശികളെ നിയമിക്കാൻ ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കാനാണു ഉദ്ദേശം.

ഈ കാലയളവിനുള്ളിൽ ഓപ്പറേഷൻ മെയിന്റനൻസ് വർക്കുകളിൽ നിന്ന് പ്രവാസി തൊഴിലാളികളെ മാറ്റുന്നതിനും സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനുമുള്ള സമഗ്രമായ പദ്ധതി സ്വീകരിക്കുമെന്ന് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായ എഞ്ചി. മുഹമ്മദ് ബവ് ശഹ്രി അറിയിച്ചു.  

മന്ത്രിസഭയുടെ പദ്ധതി അടിസ്ഥാനമാക്കി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിൽ സ്വദേശി വത്കരണം ഏർപ്പെടുത്തുന്നു എന്നാണ് ഇതുസംബന്ധിച്ച് അൽ-ശഹെദ് ദിനപത്രത്തിൽ വന്ന റിപ്പോർട്ട്.

പ്രവാസി തൊഴിലാളികളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്ന് ജല–വൈദ്യുതി മന്ത്രാലയം തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. കുവൈത്ത് മുനിസിപ്പാലിറ്റിയും പൊതുമേഖലകളിൽ വിദേശികളുടെ എണ്ണം കുറച്ച് പകരം സ്വദേശികൾക്ക് നിയമനം നൽകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x