Currency

സിഖുകാരിയായ യുവതിക്ക് അമേരിക്കയില്‍ വംശീയാധിക്ഷേപം

സ്വന്തം ലേഖകൻSaturday, March 25, 2017 8:23 pm

ന്യൂയോർക്ക്: സിഖ് വംശജയായ യുവതിയ്ക്ക് നേരെ അമേരിക്കയിൽ വംശീയ അധിക്ഷേപം. രാജ്പ്രീത് ഹെയിറിനാണ് ന്യൂയോര്‍ക്കിലെ സബ്വേ ട്രെയിനില്‍ യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം വംശീയ അധിക്ഷേപം ഏൽക്കേണ്ടി വന്നത്.

ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്കക്കാരനായ ഒരാളാണ് രജ്പ്രീതിനെ അപമാനിച്ചത്. ലെബനനിലേക്ക് തിരിച്ച് പോകൂ, നിങ്ങള്‍ ഈ രാജ്യക്കാരിയല്ലെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്.

ലെബനോൻ സ്വദേശിയാണെന്ന് തെറ്റുദ്ധരിച്ചായിരുന്നു അധിക്ഷേപം. മാന്‍ഹാട്ടനിലെ ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷച്ചടങ്ങില്‍ പങ്കെടുക്കാനായി പോകവേയാണ് രജ്പ്രീതിന് ഈ ദുരനുഭവം ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x