Currency

271 ഇന്ത്യൻ വംശജരെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നു

സ്വന്തം ലേഖകൻMonday, March 27, 2017 10:23 am

നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡല്‍ഹി: 271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. കേന്ദ്രമന്ത്രി സുഷമ സ്വരാജ് പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യക്കാരാണ് ഇവരെന്ന് പരിശോധിക്കാന്‍ പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്നും അതിനുശേഷമേ നടപടിയിലേക്ക് കടക്കാവൂ എന്നും യുഎസിനെ അറിയിച്ചതായി സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിൽ യുഎസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x