Currency

കുവൈത്തില്‍ പെറ്റി കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കാന്‍ ധാരണ

സ്വന്തം ലേഖകന്‍Monday, March 27, 2017 1:21 pm

അന്വേഷണ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ പെറ്റിക്കേസുകള്‍ തീര്‍പ്പാക്കാമെന്നാണ് പുതിയ ധാരണ. നടപടികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

കുവൈത്ത് സിറ്റി: പെറ്റിക്കേസുകള്‍ ഇനി മുതല്‍ കോടതിയിലെത്തിക്കാതെ തീര്‍പ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് കോടതിയും അന്വേഷണവിഭാഗവും തമ്മില്‍ ധാരണയിലെത്തി. കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനമെന്നു പൊതു അന്വേഷണവിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ.ഫഹദ് അല്‍ ദോസരി അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ പെറ്റിക്കേസുകള്‍ തീര്‍പ്പാക്കാമെന്നാണ് പുതിയ ധാരണ. നടപടികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള രേഖ ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. കൂടാതെ ഇന്‍ഷുറന്‍സ് പേപ്പര്‍ കോടതി വിധിക്കുശേഷം ലഭിച്ചിരുന്ന സാഹചര്യം ഒഴിവാക്കി കോടതി വിധിവരെ കാത്തുനില്‍ക്കാതെ പൊലീസ് സ്റ്റേഷനുകളില്‍നിന്നും പട്രോളിങ് പൊലീസില്‍നിന്നും രേഖ ലഭ്യമാക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.

പൊലീസ് സ്റ്റേഷനില്‍നിന്നു ലഭിക്കുന്ന രേഖ നിയമസാധുതയുള്ളതാണെന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കാലതാമസം കൂടാതെ തുടര്‍നടപടികള്‍ കൈക്കൊള്ളണം. ഓണ്‍ലൈന്‍ വഴി 20 ദിനാര്‍ അടച്ചാണ് രേഖകള്‍ കൈപ്പറ്റേണ്ടത്. അതേസമയം മനുഷ്യജീവന്‍ നഷ്ടപ്പെട്ട അപകടങ്ങള്‍ക്ക് ഈ സൗകര്യം ബാധകമായിരിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x