Currency

ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ എച്ച്1ബി വീസ ദുരുപയോഗിക്കുന്നു: യു.എസ് പ്രതിനിധി

സ്വന്തം ലേഖകന്‍Wednesday, March 29, 2017 4:59 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച്1ബി വീസ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് യു.എസിലെ പ്രമുഖ കോണ്‍ഗ്രസ് അംഗം ഡാരേല്‍ ഇസ്സ. എച്ച്1ബി വീസ ഏറ്റവുമധികം ഉപയോഗിക്കുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും ഇസ്സ പറഞ്ഞു. കാപിറ്റോള്‍ വിസിറ്റര്‍ സെന്ററിലെ അറ്റ്ലാന്റിക് കൗണ്‍സിലില്‍ സംസാരിക്കവെയാണ് ഡാരേല്‍ ഇസ്സ ഇക്കാര്യം വ്യക്തമാക്കിയത്.

മികച്ച പ്രതിഭകള്‍ മാത്രം യു.എസിലേക്ക് എത്തിയാല്‍ മതിയെന്ന അഭിപ്രായമുള്ളയാളാണ് ഇസ്സ. തന്റെ ബില്ലിന് പ്രസിഡന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സെനറ്റിലും മികച്ച പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇസ്സ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x