Currency

ആഗസ്റ്റ് 22 മുതൽ പ്രവാസികൾ താമസിക്കുന്ന അപ്പാർട്ട്മെന്റുകൾക്ക് ജല, വൈദ്യുത നിരക്ക് കൂടും

സ്വന്തം ലേഖകൻThursday, March 30, 2017 11:21 am

പ്രവാസികൾ കഴിയുന്ന അപ്പാർട്ട്മെന്റുകൾക്ക് ആഗസ്റ്റ് മുതൽ കിലോവാട്ടിന് 5 ഫിൽസ് ആണ് നൽകേണ്ടി വരിക

കുവൈറ്റ് സിറ്റി: ആഗസ്റ്റ് 22 മുതൽ അപ്പാർട്ട്മെന്റുകൾക്ക് പുതുക്കിയ ജല, വൈദ്യുത നിരക്ക് നിലവിൽ വരുമെന്ന് ജല-വൈദ്യുത മന്ത്രാലയം അറിയിച്ചു. മൂന്ന് മാസം മുമ്പ് വാണിജ്യമേഖലയിലെ ജല,വൈദ്യുത നിരക്കുകൾ പരിഷ്കരിച്ചിരുന്നു.

നവംബർ മുതൽ സർക്കാർ സ്ഥാപനങ്ങളിലും കാർഷിക-വ്യാവസായിക മേഖലയിൽ അടുത്ത വർഷം ഫെബ്രുവരിയിലും പുതുക്കിയ നിരക്കുകൾ നിലവിൽ വരും. 

പ്രവാസികൾ കഴിയുന്ന അപ്പാർട്ട്മെന്റുകൾക്ക് ആഗസ്റ്റ് മുതൽ കിലോവാട്ടിന് 5 ഫിൽസ് ആണ് നൽകേണ്ടി വരിക. നിലവിലിത് കിലോവാട്ടിന് രണ്ട് ഫിൽസാണ്.  ഷോപ്പുകൾക്ക് കിലോവാട്ടിന് 25 ഫിൽസും നൽകേണ്ടതായി വരും. അതേസമയം ഈ വർധന കുവൈറ്റ് പൗരന്മാർക്ക് ബാധകമാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x