Currency

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ: നാളെ മുതല്‍ മൂന്നു ഘട്ടമായി പുതിയ രീതിയില്‍

സ്വന്തം ലേഖകന്‍Friday, March 31, 2017 1:26 pm

പുതിയ ഡ്രൈവിങ് പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്സ് പാര്‍ക്കിങാണ്. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യണം. രണ്ടാമത് ഗ്രേഡിയന്റ് ടെസ്റ്റാണ്. കയറ്റത്ത് വാഹനം നിര്‍ത്തിയശേഷം യാത്ര തുടരണം.

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ നാളെ മുതല്‍ മൂന്നു ഘട്ടമായി നടത്തും. എച്ചിന് പുറമെ പാര്‍ക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ അടങ്ങുന്ന പുതിയ രീതിയിലാണ് ഇനി മുതല്‍ പരീക്ഷ നടത്തുന്നത്. കഴിഞ്ഞമാസം മുതല്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഡ്രൈവിങ് സ്‌കൂളുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

പുതിയ ഡ്രൈവിങ് പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്സ് പാര്‍ക്കിങാണ്. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യണം. രണ്ടാമത് ഗ്രേഡിയന്റ് ടെസ്റ്റാണ്. കയറ്റത്ത് വാഹനം നിര്‍ത്തിയശേഷം യാത്ര തുടരണം. മൂന്നാമത് എച്ച്. യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കണം.

40 പേര്‍ക്ക് മാത്രമെ ഒരു ദിവസം പരീക്ഷയില്‍ പങ്കെടുക്കാനാകു. സംസ്ഥാനത്ത് നാലിടത്തേ ഇലക്ട്രോണിക് യാര്‍ഡുകളുള്ളു. മറ്റുള്ള സാധാരണ യാര്‍ഡുകളില്‍ ഗ്രേഡിങ് ടെസ്റ്റ് ഏറ്റവും അവസാനമായിരിക്കും നടത്തുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറയ്ക്കും. അതുകൊണ്ട് വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ നോക്കി വേണം എച്ച് എടുക്കാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x