ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണച്ചെലവ് ആവശ്യമില്ല. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണച്ചെലവ് ആവശ്യമില്ല. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഴ്സിംഗ് റിക്രൂട്ട്‌മെന്റ് കേസില്‍ കഴിഞ്ഞ ദിവസമുണ്ടായ അറസ്റ്റ് മോശം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ സൂചന കൂടിയാണെന്നും അദേഹം പറഞ്ഞു.
കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ജമാല്‍ ഹര്‍ബിക്കു നഴ്സിംഗ് നിയമന വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ്. നേരത്തെ റിക്രൂട്‌മെന്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ച സംഘത്തിനു നേതൃത്വം നല്‍കിയതും ഹര്‍ബിക്ക് ആയിരുന്നു. അദേഹം ആരോഗ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥാനായിരുന്ന സമയത്തായിരുന്നു ഇന്ത്യ സന്ദര്‍ശനം. അതുകൊണ്ടു തന്നെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അദ്ദേഹം മന്ത്രി സ്ഥാനത്തിരിക്കുന്നത് അനുകൂലഘടകമാണെന്നും അംബാസഡര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.