യു.എ.ഇയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലെ അതിവേഗത്തിലുള്ള വികസനത്തിന് ഏറെ സഹായിച്ചുവെന്ന് ശൈഖ് നഹ്യാന്‍ പറഞ്ഞു. എന്നാല്‍, സാംസ്‌കാരിക വിനിമയമില്ലെങ്കില്‍ ഇതെല്ലാം അപൂര്‍ണ്ണമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
അബൂദബി: ഇന്ത്യ യു.എ.ഇ സാംസ്‌കാരികാഘോഷത്തിന് അബൂദബിയില്‍ തുടക്കം. ഒരു വര്‍ഷം നീളുന്നതാണ് ആഘോഷ പരിപാടികള്‍. യു.എ.ഇ സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്‌ക്വയറില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. യു.എ.ഇയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലെ അതിവേഗത്തിലുള്ള വികസനത്തിന് ഏറെ സഹായിച്ചുവെന്ന് ശൈഖ് നഹ്യാന്‍ പറഞ്ഞു. എന്നാല്‍, സാംസ്‌കാരിക വിനിമയമില്ലെങ്കില്‍ ഇതെല്ലാം അപൂര്‍ണ്ണമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ യു.എ.ഇ സാംസ്‌കാരികാഘോഷത്തിന്റെ ആദ്യ പരിപാടിയായി 6,000 ഇന്ത്യന്‍ തൊഴിലാളികളെ ഏപ്രില്‍ അവസാനം ആദരിക്കും. എം.എ. യൂസഫലിയും ബിസിനസ് രംഗത്തെ മറ്റു പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യ യു.എ.ഇ ബന്ധം വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശനവും നടന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.