
Indian embassy in Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിയുന്ന ഇന്ത്യക്കാരുടെ അറിവിലേക്കായി ഇന്ത്യൻ എംബസ്സി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. എംബസ്സിയുടെ സഹായം ആവശ്യമായി വരുന്നവരെ ഉദ്ദേശിച്ചാണ് അറിയിപ്പ്. നിർദേശം ഇങ്ങനെ:
സമീപദിവസങ്ങളിൽ എംബസ്സിയുടെ സഹായം തേടി നിരവധി ഇന്ത്യക്കാർ ഇമെയിൽ/വാട്ട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നുണ്ട്. എന്നാൽ ഇവരിൽ മിക്കവരും തങ്ങളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറോ, തങ്ങളുടെ പാസ്പോർട്ട്, സിവിൽ ഐഡി വിവരങ്ങളോ പങ്കുവെച്ചതായി കാണുന്നില്ല. അതിനാൽ ഈ സഹായാഭ്യർത്ഥനകളിന്മേൽ യതൊരു നടപടിയും എടുക്കാൻ സാധിക്കാനാകാതെ വരികയാണ് എംബസ്സിയ്ക്ക്.
രാജ്യത്ത് പ്രയാസമനുഭവിക്കുന്ന ഏതൊരു ഇന്ത്യക്കാരനും എംബസ്സിയുടെ സഹായം തേടാവുന്നതാണ്. അത്തരത്തിൽ സഹായം തേടുമ്പോൾ നിങ്ങളൂടെ തൊഴിൽദാതാവിന്റെ വിവരങ്ങൾ, വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്പോർപ്പ്, ഇഖാമ എന്നിവയുടെ പകർപ്പുകൾ എന്നിവ കൈമാറേണ്ടതാണ്. നേരിട്ട് എംബസ്സിയിലെത്താൻ സാധിക്കാത്തവർക്ക് താഴെ നൽകിയ ഇമെയിലുകൾ വഴി ബന്ധപ്പെടാവുന്നതാണ്.
labour.kuwait@indembkwt.org
welfare.kuwait@indembkwt.org
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.