
റിയാദ് : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തന്റെ ഔദ്യോഗിക യാത്രക്കിടയിൽ സൗദി അറേബ്യയിലെത്തി. ജോർദാനിലെ സന്ദർശനത്തിനു ശേഷം രണ്ടുദിവസത്തെക്കാണ് സൗദിയിലെത്തിയത്.
ബ്രിട്ടന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. വർഷംതോറും 4.67 ബില്യൺ പൗണ്ടിന്റെ ചരക്ക് കയറ്റുമതിയും 1.9 ബില്യൺ പൗണ്ടിന്റെ സേവന കയറ്റുമതിയുമാണു ബ്രിട്ടൻ സൗദിയിലേക്കു നടത്തുന്നത്.
ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ വ്യക്തമായ വ്യാപാര ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രി സൗദിയിലെത്തിയതെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നഷ്ടം പരിഹരിക്കുന്നതോടൊപ്പം ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുകയുമാണു പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.