ഇവരിൽ ചിലർ സ്പോൺസർഷിപ്പ് മറ്റൊരാളിലേയ്ക്ക് മാറ്റാൻ ശ്രമിക്കവെയാണ് തങ്ങൾ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണുള്ളതെന്നും തങ്ങൾക്കെതിരെ വഞ്ചനാകേസ് ചുമത്തപ്പെട്ടിരിക്കുന്നു എന്നും തിരിച്ചറിഞ്ഞത്
കുവൈറ്റ് സിറ്റി: വിസാ തട്ടിപ്പിനിരയായതായി എത്തിയ 240 വിദേശികൾ രാജ്യത്ത് തങ്ങുന്നതായി റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. റിപ്പോട്ട് അനുസരിച്ച് നിലവിൽ ഈ തൊഴിലാളികൾ നിയമലംഘകരോ വ്യാജരേഖ ചമച്ച് കുവൈറ്റിൽ താമസിക്കുന്നവരോ ആണ്. അതിനാൽ ന്ന്നെ ഇവരെ നാടുകടത്താനാണ് നീക്കം.
സ്പോൺസർക്ക് 1600 ദിനാർ മുതൽ 1800 ദിനാർ വരെ നൽകിയാണ് ഇവർ ജോലിക്കായി കുവൈറ്റിലെത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തിന് ശേഷം വിസ മറ്റൊരു സ്പോൺസറുടെ കീഴിലേയ്ക്ക് മാറ്റിക്കൊടുക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇവരിൽ ചിലർ സ്പോൺസർഷിപ്പ് മറ്റൊരാളിലേയ്ക്ക് മാറ്റാൻ ശ്രമിക്കവെയാണ് തങ്ങൾ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണുള്ളതെന്നും തങ്ങൾക്കെതിരെ വഞ്ചനാകേസ് ചുമത്തപ്പെട്ടിരിക്കുന്നു എന്നും തിരിച്ചറിഞ്ഞത്. സ്വദേശി സ്പോൺസർ ഫാമിലേയ്ക്ക് ആവശ്യമായതിലും അധികം വിസ അനധികൃതമായി നേടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.