ഷുവൈക് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്യാപിറ്റൽ ഗവർണറേറ്റിലെ താമസകാര്യ വകുപ്പ് മാറ്റി സ്ഥാപിക്കുന്നു.
കുവൈറ്റ് സിറ്റി: ഷുവൈക് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്യാപിറ്റൽ ഗവർണറേറ്റിലെ താമസകാര്യ വകുപ്പ് മാറ്റി സ്ഥാപിക്കുന്നു. ഹവാലി പാസ്സ്പോർട്ട് ഡിപാർട്ട്മെന്റിൽ ഏപ്രിൽ 16 മുതൽ താമസകാര്യ വകുപ്പിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കും.
ഏപ്രിൽ 13 മുതൽ ഷുവൈകിലെ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ആഭ്യന്തര വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. പുതിയ സ്ഥലത്തേക്ക് മാറ്റുന്ന കാലയളവിൽ മറ്റു ഗവർണറേറ്റിലെ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.